കോലായ വർത്തമാനം സംവാദ പരിപാടി
കൽപറ്റ: മുണ്ടേരി സൃഷ്ടി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കോലായ വർത്തമാനം സംവാദ പരിപാടി ആരംഭിച്ചു. ഉന്നത കുലജാതർ വാക്കും മനോഭാവവും – എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിൽ മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി എം എം ഗണേഷ് ചർച്ചയ്ക്ക് തുടക്കം കുറിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് എ.കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.കെ ശിവരാമൻ എം.കെ ഷിബു, കെ അശോക് കുമാർ, ടി. കെ ശിവദാസൻ , എം ഷാനു , എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സി.ജയരാജൻ സ്വാഗതവും പി.കെ അബു നന്ദിയും പറഞ്ഞു.





Leave a Reply