തോട്ടങ്ങളിലെ കാടുകൾ വെട്ടിമാറ്റാത്ത പക്ഷം കർശന നടപടി സ്വീകരിക്കും
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിൽ കടുവ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വകാര്യ’ തോട്ടങ്ങളിലെ കാടുകൾ വെട്ടിമാറ്റാൻ സ്ഥല ഉടമകൾ തയ്യാറാകണെന്നും അല്ലാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു,
തോട്ടങ്ങൾ വർഷങ്ങളായി കാട് മൂടി കിടക്കുന്നത് ‘ വന്യമൃഗങ്ങൾക്ക് താവളമായി മാറുന്നതിനൊടൊപ്പം പൊതുജനത്തിന് ഏറെ ഭീഷണികൾ സൃഷ്ട്ടിക്കുന്നതുമാണ്. ജില്ലക്ക് പുറത്ത് നിന്നുള്ള നിരവധി പേരാണ് പഞ്ചായത്തിൽ സ്ഥലം വാങ്ങിയിട്ടിരിക്കുനത്. കൂടാതെ മറ്റനവധി ആളുകളുടെയും സ്ഥലങ്ങൾ കാട് പിടിച്ച് കിടക്കുകയാണ്.
വന്യമൃഗങ്ങളുടെ സാന്നിധ്യം നിരന്തരമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യ തോട്ടങ്ങളിലെ കാടുകൾ വെട്ടി തെളിക്കണമെന്ന് ജില്ലാ ഭരണ കൂടം നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരം സ്ഥലം ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഭൂരിഭാഗം പേരും കാടുകൾ വെട്ടിമാറ്റുന്നതിന് തയ്യാറായിട്ടില്ല, ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെയും ,താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും നിർദ്ദേശപ്രകാരം നടപടികളുമായി മുന്നോട്ട് പോകുന്നത്.ഉദയഗിരി സ്ക്കൂളിന് സമീപത്തായി ട്രൈബൽ വകുപ്പിന് ഉടമസ്ഥയിലുള്ള സ്ഥലത്തെ കാട് വെട്ടി തെളിക്കുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു, വാർത്താ സമ്മേളനത്തിൽ പ്രസി: എൽസി ജോയ്, അംഗങ്ങളായ ലൈജി തോമസ്, ഷബിത ടീച്ചർ, എം ജി ബിജു, സെക്രട്ടറി സി സുധീർ എന്നിവർ സംബന്ധിച്ചു





Leave a Reply