August 22, 2026

പഴശ്ശിരാജ മെമ്മോറിയല്‍ എല്‍ പി സ്‌കൂള്‍ വജ്ര ജൂബിലി ആഘോഷം ഫെബ്രുവരി 22ന്

0
Ddssd
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയല്‍ എല്‍ പി സ്‌കൂള്‍ വജ്ര ജൂബിലി ആഘോഷവും പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും 22ന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ മാനന്തവാടിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി പരിപാടിയില്‍ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പരിപാടി ഉദ്ഘാടനം ചെയ്യും. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന്‍ മുഖ്യപ്രഭാഷണം നടത്തും.എന്‍ഡോമെന്റ് വിതരണം സ്‌കൂള്‍ മാനേജര്‍ സികെ സത്യബാമ നിര്‍വഹിക്കും.സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുരളീധരനെ ചടങ്ങില്‍ ആദരിക്കും. രാവിലെ 10 മണിക്ക് കാര്യം
മ്പാടി കണ്ണാശുപത്രിയും മാനന്തവാടി എം ഡി സി ലാബും ചേര്‍ന്ന് നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനാധ്യാപിക ബിന്ദുലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ശിഹാബ് ആയത്ത്, വിനോദ് തോട്ടത്തില്‍, മിനി തുളസീധരന്‍ ,സുജാത സിസി ,എച്ച് ബി പ്രദീപ് ,അബ്ദുള്ള ആലി ഹസ്സന്‍, സോമന്‍ കാവുങ്കല്‍ തുടങ്ങിയവര്‍ സംസാരിക്കും.സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ ആര്‍ സദാനന്ദന്‍ സ്വാഗതവുംപ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ജികെ മാധവന്‍ നന്ദിയും രേഖപ്പെടുത്തും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ ആര്‍ സദാനന്ദന്‍, പ്രസിഡണ്ട് അഷ്‌റഫ് മച്ചഞ്ചേരി ,സ്‌കൂള്‍ മാനേജര്‍ സി കെ അനന്ത റാം,പ്രധാനാധ്യാപിക ബിന്ദുലക്ഷ്മി,പ്രോഗ്രാം ചെയര്‍മാന്‍ ജികെ മാധവന്‍,ട്രഷറര്‍ ജയകുമാര്‍ പാണ്ടിക്കടവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *