October 4, 2026

ഭൂനികുതി വര്‍ദ്ധനവിനെതിരെ വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

0
Sfsa
By ന്യൂസ് വയനാട് ബ്യൂറോ

 

കോട്ടത്തറ :പിണറായി സര്‍ക്കാര്‍ ബജറ്റിലൂടെ ഭൂനികുതി ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതിനെതിരെ കോട്ടത്തറ മണ്ഡലം കമ്മിറ്റി കോട്ടത്തറ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ജനജീവിതം ദുസ്സഹമാക്കുന്ന കിരാത നികുതി വര്‍ദ്ധനകള്‍ നടത്തി സംസ്ഥാന സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് കെ പി സി സി സെക്രട്ടറി ടി.ജെ ഐസക് പറഞ്ഞു.മണ്ഡലം പ്രസിഡന്റ് സി സി തങ്കച്ചന്‍ അധ്യക്ഷത നായി.

പോള്‍സണ്‍ കൂവക്കല്‍, യു ഡി എഫ് കണ്‍വീനര്‍ സുരേഷ് ബാബു വാളല്‍ ,സി.കെ ഇബ്രായി. വി .അര്‍ ബാലന്‍ ,ഒ. ജെ മാത്യു, ടോമി എം.വി, ജോസ്പീയൂസ്, വേണുഗോപാല്‍, വി ഡി സാബു,ആന്റണി പാറയില്‍,അനീഷ് പി.എല്‍, രശ്മി ജോസഫ്, ടി.ഇബ്രായി, ഇ എഫ് ബാബു, ഇ കെ വസന്ത, ശാന്തബാലകൃഷ്ണന്‍, വി കെ ശങ്കരന്‍കുട്ടി, പി.ജെ വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *