ബി.ജെ.പി പ്രതിഷേധറാലിയും പൊതുയോഗവും നടത്തി
പൂതാടി: പൂതാടിപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ചുകൊണ്ട് പൂതാടി പഞ്ചായത്ത് ബി.ജെ.പി. കമ്മിറ്റി പ്രതിഷേധറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യാഹരിദാസ് ഉദ്ഘാടനം ചെയ്തു. ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയല്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് മനു പ്രസാദ്, ജില്ലാ വൈസ് പ്രസിഡണ്ട് പി.എം സുധാകരന്‍, പ്രകാശന്‍ നെല്ലിക്കര, സ്മിത സജി, ഷിബി വി.എസ്, നൈജ്, വസന്ത, രാഘവന്‍ നായര്‍, ശശി ടി.പി എന്നിവര്‍ സംസാരിച്ചു.





Leave a Reply