ആത്മവിശ്വാസമുണ്ടെങ്കിൽ എത്ര പ്രയാസമുള്ളതും നേടിയെടുക്കാം: ഹാഫിള് ആസിം വെളിമണ്ണ
പനമരം: പ്രിയപ്പെട്ട കൂട്ടുകാരെ നമുക്ക് വേണ്ടത് ആത്മ വിശ്വാസമാണെന്ന് കേരളത്തിൻ്റെ ഗോൾഡ് മെഡൽ താരം ആസിം വെളിമണ്ണ പറഞ്ഞു. പഠനമാണെങ്കിലും പരിശീലനമാണെങ്കിലും തൊഴിലാണെങ്കിലും എത്ര കടുപ്പപ്പെട്ടതും നേടിയെടുക്കാൻ നമുക്ക് ആത്മവിശ്വാസമാണ് വേണ്ടത്. അതില്ലാതവരാണ് മടിയൻമാരായി തീരുന്നത് . ആത്മവിശ്വാസമില്ലാത്തവർക്ക് എത്ര ചെറിയ കാര്യവും ഭാരമായി തോന്നും എന്നും ആസിം കൂട്ടിച്ചേർത്തു. പനമരം ബദ്റുൽഹുദയിൽ ആരംഭിച്ച താജുൽ ഉലമാ ലൈബ്രറി & റിസർച്ച് സെൻ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ്റെ മുമ്പിലിരിക്കുന്ന നിങ്ങളെ പോലെ പൂർണ്ണ അവയവങ്ങൾ ഉള്ള ഒരാളല്ല ഞാൻ. എൻ്റെ കുറവുകളൊന്നും എൻ്റെ പ്രവർത്തനങ്ങൾക്ക് തടസ്ഥമാകാറില്ല എൻ്റെ ആത്മധൈര്യമാണ് എന്നെ നയിക്കുന്നത് ആസിം പറഞ്ഞു. പി ഉസ്മാൻ മൗലവി സ്വാഗതം പറഞ്ഞു, കെ. സി മൊയ്തുട്ടി ഹാജി അധ്യക്ഷത വഹിച്ചു .ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തി. പൊർളോത്ത് അമ്മത് ഹാജി , റഷീദുദ്ദീൻ ശാമിൽ ഇർഫാനി പ്രസംഗിച്ചു , നൗഫൽ അഹ്സനി, ഇബ്രാഹീം ഫൈസി പന്തിപ്പൊയിൽ, പിലാക്കണ്ടി ഉസ്മാൻ , അർശദ് നൂറാനി , ഹാഫിള് സുഹൈൽ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply