കിടപ്പ് രോഗികള്‍ക്ക് റേഡിയോ കൈമാറി
മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയുടെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയറിന്റെ ‘കിസ’ പ്രോജക്ടിന്റെ ഭാഗമായി കിടപ്പ് രോഗികള്‍ക്കായി റേഡിയോ കൈമാറി. മന്ത്രി ഒ.ആര്‍ കേളു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗവ.എല്‍.പി സ്‌കൂള്‍ ചേമ്പിലോട് സ്‌കൂള്‍ വാര്‍ഷിക ചടങ്ങില്‍ കിടപ്പ് രോഗികള്‍ക്ക് വേണ്ടി റേഡിയോ സാമൂഹ്യ പ്രവര്‍ത്തകന്‍ ബഷീര്‍ കാരക്കുനി ഏറ്റുവാങ്ങി. കോഴ്സ് ഡയറക്ടര്‍ ഡോ.എം.പി അനില്‍, വോളണ്ടിയര്‍ സെക്രട്ടറി സ്നേഹ കൃഷ്ണ, പ്രജുല്‍ പി.വി, അനുഷ.യു എന്നിവര്‍ പങ്കെടുത്തു.





Leave a Reply