സ്‌കൂള്‍ സപ്തതി ആഘോഷവും യാത്രയയപ്പും നടത്തി
തിരുനെല്ലി: തിരുനെല്ലി ഡി.സി.എം യു.പി സ്‌കൂള്‍ എക്സിലാരെ 2കെ 25 എന്ന പേരില്‍ സ്പതതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.സുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മാനന്തവാടി എ.ഇ.ഒ മുരളീധരന്‍, പ്രഥമാധ്യാപിക സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ ജ്യോതി എന്നിവര്‍ക്ക് യാത്രയയപ്പുംനല്‍കി.സ്‌കൂള്‍ മാനേജര്‍ മദര്‍ പൗളിന്‍ മുകളാല അദ്ധ്യഷനായി.വിവിധ മേഖലകളില്‍ മികവ് തെളിച്ച വിദ്യാര്‍ത്ഥികളെ യോഗം ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി മുഖ്യപ്രഭാഷണം നടത്തി.
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ ഹരീന്ദ്രന്‍,വാര്‍ഡ് മെമ്പര്‍ പി.ആര്‍ നിഷ,എ.ഇ.ഒ എ.കെ മുരളീധരന്‍ ഫാ. ജോമോന്‍ കളപ്പറമ്പത്ത്, ബി.പി.സി കെ.കെ സുരേഷ്, പി.ടി.എ പ്രസിഡന്റ് ദിനേശ് കോട്ടിയൂര്‍, എം.പി.ടി.എ പ്രസിഡന്റ് ജസ്ന അഷ്റഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സാജിര്‍ തോല്‍പ്പെട്ടി, സിധു ലാല്‍,കെ.ജി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു വിദ്യാര്‍ത്ഥികളുടെ കലാസന്ധ്യയും സ്നേഹവിരുന്നും വാര്‍ഷികാഘോഷ രാവിനെ മനോഹരമാക്കി.





Leave a Reply