May 8, 2026

നവീകരണ കലശത്തിന് ഒരുങ്ങി ശ്രീ മാനികാവ് ശിവക്ഷേത്രം 

0
Img 20250225 Wa0016
By ന്യൂസ് വയനാട് ബ്യൂറോ

 

 

മീനങ്ങാടി : അഷ്ടബന്ധ നവീകരണ കലശത്തിന് ഒരുങ്ങി ശ്രീ മാനികാവ് സ്വയംഭൂ മഹാശിവക്ഷേത്രം. അനുഗ്രഹീതമായ പ്രകൃതി അതിന്റെ എല്ലാ സൗന്ദര്യങ്ങളും ആവാഹിച്ച് ഒരുക്കിയ ക്ഷേത്രമാണ് ശ്രീ മാനികാവ്. സദാസമയവും ഗംഗാദേവിയുടെ പ്രത്യക്ഷ ഭാവത്തിൽ അഭിഷേകം ചെയ്യുന്ന അത്ഭുത പ്രതിഭാസമുള്ള ലോകത്തിലെ ഒരേ ഒരു ക്ഷേത്രമാണിത്. മാർച്ച് 2 മുതൽ 9 വരെയാണ് പരിപാടി നടക്കുന്നത്. വേഴപ്പറമ്പ് നാരായണൻ നമ്പൂതിരിയുടെ കണക്ക് പ്രകാരം നടന്നക്കുന്ന നവീകരണ പ്രവർത്തികളുടെ പൂർത്തീകരണമാണ് നടക്കാൻ പോകുന്നത്. മാർച്ച് ഒൻപതാം തീയതി താലപ്പൊലി ഘോഷയാത്രയും ഉണ്ടാകും. നവീകരണ കലശ കമ്മിറ്റി ട്രസ്റ്റ് ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *