കടുവ കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി
കുറിച്യാട്: കുറിച്യാട് റെയിഞ്ചിൽ ചേലപ്പാറ വനമേഖലയിൽ കടുവ കുട്ടിയുടെ ജഡം കണ്ടെത്തി. കടുവകൾ തമ്മിലുള്ള സംഘട്ടനത്തിനിടെ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ഒരു വയസുള്ള പെൺകടുവയാണ് ചത്തത്. ഇന്ന് ഉച്ചയോടെയാണ് ജഡം കണ്ടെത്തിയത്.കുറിച്യാട് റേഞ്ചിലെ വണ്ടിക്കടവ് സ്‌റ്റേഷൻ പരിധിയിൽ ചേലപ്പാറ ഭാഗത്ത് കണ്ടെത്തിയ കടുവ കുട്ടിയുടെ ജഡത്തിന് രണ്ട് ദിവസത്തെ പഴക്കം. വയറ്റിൽ നീണ്ട മുറിവും മലദ്വാരം പുറത്തേക്ക് തള്ളിയ നിലയുമാണ് ഒരു വയസുള്ള പെൺകടുവ കുഞ്ഞിന്റെ ജഡം ഇന്ന് ഉച്ചയ്ക്ക് പട്രോളിങ്ങിനിടെ വാച്ചർമാർ കണ്ടത്. മറ്റ് കടുവയുമായുളള സംഘട്ടനമാവാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.





Leave a Reply