May 7, 2026

ആയുര്‍വേദ സമ്മേളനം;  വ്യാജ ചികിത്സയ്‌ക്കെതിരെ  ഡോക്ടര്‍മാര്‍

0
Img 20250225 150840
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കല്‍പ്പറ്റ ഏരിയ സമ്മേളനം മസറൈന്‍ ഹോട്ടല്‍ കല്‍പ്പറ്റയില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. ജെ. ഐസക് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഡോ. ജാസിത് മന്‍സൂര്‍ അധ്യക്ഷതനായി.എ എം എ ഐ ജില്ലാ പ്രസിഡന്റ് ഡോ.പ്രിയ ജില്‍സ് മുഖ്യപ്രഭാഷണം നടത്തി.

ഡോ മേഘ. ബി. നായര്‍,ഡോക്ടര്‍ മേഘ. ബി. നായര്‍ എന്നിവര്‍ സംസാരിച്ചു.

ആയുര്‍വേദ രംഗം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ വ്യാജവൈദ്യത്തിന് എതിരെ നഗരസഭ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അത്തരത്തിലുള്ള വ്യക്തി, സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെപ്പറ്റി പുനര്‍ ചിന്തിക്കണം എന്ന് ചെയര്‍മാനോട് അഭ്യര്‍ത്ഥിച്ചു.

 

വ്യാജവൈദ്യത്തിന് പ്രോത്സാഹനം നല്‍കുന്ന കേരള ബഡ്ജറ്റ്‌റില്‍ വന്ന കാര്യങ്ങള്‍ക്ക് എ എം എ ഐ എന്ന സംഘടന ശക്തമായി പ്രതികരിക്കണം എന്നും ഇതിന് എല്ലാ സപ്പോര്‍ട്ടും ഉണ്ടായിരിക്കും എന്നും അദ്ദേഹം ഉറപ്പു നല്‍കി. ശേഷം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. നിയുക്ത ഏരിയ പ്രസിഡണ്ടായി ഡോക്ടര്‍ ജാസിത് മന്‍സൂറിനെയും. ഏരിയ സെക്രട്ടറിയായി ഡോക്ടര്‍ മേഘ .ബി .നായരെയും, ഏരിയാ ട്രഷറര്‍ ആയി ഡോക്ടര്‍ അഞ്ചു കൃഷ്ണനെയും ,ഏരിയ വനിതാ കമ്മിറ്റി കണ്‍വീനറായി ഡോക്ടര്‍ സംഗീത .ആര്‍, വനിതാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി ഡോക്ടര്‍ ധന്യ ജെറിയേയും തിരഞ്ഞെടുത്തു. തുടര്‍ന്ന് ഈ വര്‍ഷത്തെ എ എം എ ഐ യുടെ തീം ആയ ‘ആയുര്‍വേദ ഫോര്‍ കനീ ഹെല്‍ത്ത് ‘ എന്ന വിഷയത്തില്‍ ഡോക്ടര്‍ സംഗീത ജേശുദാസും ഡോക്ടര്‍ രജീഷ് എം എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *