July 30, 2026

ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും മാർച്ച് 31 മുതൽ സമ്പൂർണ മാലിന്യ സംസ്കരണ സംവിധാനമൊരുക്കണം. :*കളക്‌ടർ ഡി. ആർ. മേഘശ്രീ.* 

0
Img 20250225 Wa0125
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും മാർച്ച് 31 മുതൽ സമ്പൂർണ മാലിന്യ സംസ്കരണ സംവിധാനമെരുക്കണമെന്നും സംസ്കരണ പ്രവർത്തനങ്ങൾക്ക് വകുപ്പ് മേലധികാരികൾ മേൽനോട്ടം വഹിക്കണമെന്നും കളക്‌ടർ ഡി. ആർ. മേഘശ്രീ. കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ ശുചിത്വ മിഷൻ സംഘടിപ്പിച്ച വകുപ്പ്തല ഉദ്യോ​ഗസ്ഥരുടെ അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.

വയനാട് ജില്ലയിലെ 400 ഓളം വരുന്ന സർക്കാർ ഓഫീസുകളിൽ മാർച്ച് 31 മുതൽ ജൈവ , അജൈവ, ഇലക്ട്രോണിക്, സാനിറ്ററി, ബയോ മെഡിക്കൽ, ആപ്തകരമായ മാലിന്യങ്ങൾ , ഗ്രേ വാട്ടർ / ബ്ലാക്ക് വാട്ടർ എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണം. ഇതിനായി ശുചിത്വമിഷൻ നൽകിയിരിക്കുന്ന മാർ​​​ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കളക്ടർ പറഞ്ഞു.

ഇ- ഓഫീസും സ്മാർട്ട് സൗകര്യങ്ങളും വന്നതോടെ ഇ-മാലിന്യങ്ങൾ വർദ്ധിച്ചു. എന്നാൽ അവ സംസ്കരിക്കുന്നതിനുള്ള സംവിധാനം അപര്യാപ്തമാണ്. വീടും പരിസരവും ജോലി സ്ഥലവും വൃത്തിയായി സൂക്ഷിക്കുമ്പോൾ തന്നെ മാലിന്യ നിർമ്മാർജ്ജനത്തിൽ മികച്ച മുന്നേറ്റം കൈവരിക്കാനാകുമെന്നും മാലിന്യ നിർമ്മാർജ്ജനം ജീവിത രീതിയുടെ

ഭാ​ഗമാക്കി മാറ്റണമെന്നും അത് ഭാവി തലമുറയ്ക്കു വേണ്ടിയുള്ള കരുതലാണെന്നും കളക്ടർ പറഞ്ഞു. ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അനൂപ് കെ, അസിസ്റ്റൻ്റ കോ ഓർഡിനേറ്റർ നിധികൃഷ്ണ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *