തവിഞ്ഞാലിൽ മാലിന്യമുക്ത നവ കേരള പദ്ധതിക്ക് തുടക്കം
കൽപ്പറ്റ :തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ആർ. ജി. എസ്. എ. യുടെയും സംയുക്താഭിമുഖ്യത്തിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം എന്ന വിഷയത്തിൽ പൊതുചർച്ചയും, ചുമർ ചിത്ര രചനയും, മെഗാ ക്ലീനിങ് ഡ്രൈവും സംഘടിപ്പിച്ചു. ആർ. ജി. എസ്. എ. യുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി നടത്തിയ പരിപാടി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനം കൈവരിച്ച നേട്ടങ്ങളും വെല്ലുവിളികളും, നൂതന ആശയങ്ങളും ചർച്ചയുടെ ഭാഗമായി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വ്യാപാരവ്യവസായി പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ആർടിസ്റ്റ് കുഞ്ഞുമുഹമ്മദ് ചുമർ ചിത്രങ്ങൾ വരച്ചു. പൊതുചർച്ചയിൽ എക്സ്‌പേർട്ട് പാനലിസ്റ്റുകളായി ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ അനൂപ് കിഴക്കേപ്പറ്റ, കുടുംബശ്രീ കോർഡിനേറ്റർ അനുശ്രീ, പൊലൂഷൻ കൺട്രോൾ ബോർഡ് അസിസ്റ്റൻ്റ് എഞ്ചിനീയർ മിഷേൽ പുതുശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എം മഞ്ജു, മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പാറക്കൽ അധ്യക്ഷനായ പരിപാടിയിൽ കമറുന്നീസ, കെ ഷബിത ഷൈജി തോമസ്, സ്വപ്ന പ്രിൻസ്, ഷീജ ബാബു തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സുധീർ ജില്ലാ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എക്സ്പേർട്ട് കെ ആർ ശരത് ആർ ജി എസ് എ ബ്ലോക്ക് കോർഡിനേറ്റർമാർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു .





Leave a Reply