ആരോഗ്യം ആനന്ദം : വനിതാ ജീവനക്കാർക്ക് മെഗാ കാൻസർ സ്ക്രീനിംഗ് ക്യാമ്പയിൻ നടത്തി
കൽപ്പറ്റ :ആരോഗ്യ വകുപ്പ് ജില്ലാ ഭരണകൂടം ആരോഗ്യ കേരളം എന്നിവയുടെ ആഭിമുഖ്യത്തിൽ ആരോഗ്യം ആനന്ദം കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിലെയും പരിസരത്തെയും ഓഫീസുകളിലെ വനിതാ ജീവനക്കാർക്കായി നടത്തിയ സ്തന, ഗർഭാശയ ഗള മെഗാ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പയിനിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ 200 ജീവനക്കാർക്കാണ് സ്ക്രീനിങ് നടത്തിയത്.
കാൻസർ സാധ്യതകൾ നേരത്തേ കണ്ടെത്തുകയും പ്രതിരോധിക്കുകയുമാണ് ക്യാമ്പയിനിൻറെ ലക്ഷ്യം. ഫെബ്രുവരി 4 മുതൽ മാർച്ച് 8 വരെ നടക്കുന്ന ക്യാമ്പയിനിൽ 30 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ സ്ത്രീകൾക്കും പരിശോധന ഉറപ്പാക്കും. ക്യാൻസറിനെ ഭയത്തോടെയല്ല നേരിടേണ്ടതെന്നും രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ നാം മുന്നിട്ടിറങ്ങണമെന്നും 2020ലെ കണക്ക് പ്രകാരം സ്ത്രീകളിലാണ് കൂടുതലായി ക്യാൻസർ രോഗം കണ്ടെത്തിയതെന്നും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി പറഞ്ഞു. എൻ സി ഡി നോഡൽ ഓഫീസർ ഡോ കെ ആർ ദീപ ആമുഖ പ്രഭാഷണം നടത്തി.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിജേഷ് ബി സി,ജില്ലാ മെഡിക്കൽ ഓഫീസർ ഹോമിയോ ഡോ ഉമ, കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ ബാലസുബ്രഹ്മണ്യൻ,ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ പി എസ് സുഷമ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ ജെറിൻ എസ് ജെറോഡ്, കൽപ്പറ്റ ജനറൽ ആശുപത്രി ആർ. എം.ഒ ഡോ. ഇന്ദു, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് അസിസ്റ്റൻറ് എഡിറ്റർ സുമ, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ എം മുസ്തഫ,ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വിൻസെൻറ് സിറിൾ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply