ഉദ്പാദന ബോണസ് വിതരണം ഉദ്ഘാടനം ചെയ്തു
മാനന്തവാടി:ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25
ക്ഷീര കര്‍ഷകര്‍ക്കുള്ള ഉല്‍പാദന ബോണസ് വിതരണം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ. കെ ജയഭാരതി അധ്യക്ഷയായി.പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ബോണസ് വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തിരുനെല്ലി,വെള്ളമുണ്ട,എടവക,തൊണ്ടര്‍നാട്,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളിലെ 21 ക്ഷീരസംഘങ്ങളില്‍ പാലിക്കുന്ന 4300 ഓളം ക്ഷീര കര്‍ഷകര്‍ക്ക് പാലളവിന്റെ തോതനുസരിച്ച് 66,64,777 രൂപയാണ് ലഭിക്കുന്നത്.പരമാവധി 40000 രൂപ വരെയാണ് ഒരു ക്ഷീരകര്‍ഷകന് ലഭിക്കുക.
ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ എന്‍ എസ് ശ്രീലേഖ സ്വാഗതം പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.വിജോള്‍,ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
പി.കല്യാണി,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍,
മെമ്പര്‍മാരായ ഇന്ദിര പ്രേമചന്ദ്രന്‍,അസീസ് വാളാട് രമ്യ താരേഷ്,ജോയ്‌സി ഷാജു,
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്,ക്ഷീരസംഘം പ്രസിഡന്റുമാരായ രാമകൃഷ്ണന്‍ തൃശ്ശിലേരി,ഇ എം പീയൂസ് ആലാറ്റില്‍,ജോഷി ജോര്‍ജ് മക്കിയാട്,എം പൌലോസ് കല്ലോടി,ബേബി കൊല്ലമ്മാവടി നല്ലൂര്‍നാട്.ക്ഷീരസംഘം സെക്രട്ടറി
അജിത്ത് പനവല്ലി,ഡോ. സീസ്മ സുബ്രഹ്‌മണ്യന്‍,ഡിഎഫ്‌ഐ ഗിരീഷ്,സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.രവികുമാര്‍ എം എന്നിവര്‍ സംസാരിച്ചു.





Leave a Reply