ജില്ലാ കൃഷി ഓഫീസര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം: ബിജി ലാലിച്ചന്‍
കല്‍പ്പറ്റ :ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമത്തിന് ഒന്നാമത്തെ കാരണക്കാരന്‍ ജില്ലാ കൃഷി ഓഫീസര്‍ തന്നെയാണെന്നും ,കര്‍ശന നടപടിയെടുക്കണമെന്നും ഓള്‍ ഇന്ത്യ വൈലൂഷണറി വിമന്‍സ് ഓര്‍ഗനൈസേഷന്‍ കണ്‍വീനര്‍ ബിജി ലാലിച്ചന്‍ ആവശ്യപ്പെട്ടു.സെക്ഷനില്‍ നിന്ന് ഇരയെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പ്രതിയായ പ്രജിത് തന്നെ തയാറാക്കിയ ഉത്തരവും ജില്ലാ ഓഫീസര്‍ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എയര്‍വൊ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ബിജി ലാലിച്ചന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. ആയിഷ അധ്യക്ഷനായി.കെ.ജഗദമ്മ, അമ്മിണി ഗോപി, ഇ. അജിത, സൗമ്യ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
മാസങ്ങള്‍ക്ക് മുന്നെ ഓഫീസിലെ ഇന്റേര്‍ണല്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടും മെല്ലെ പോക്ക് നയമാണ് പി എ ഒ യും കമ്മിറ്റി ചെയര്‍പേഴ്‌സണും സ്വീകരിച്ചത്. തുടര്‍ന്ന് പ്രതിക്ക് അനുകൂലമായി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ഉത്തരവ് സമ്പാദിക്കുവാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുകയും പോഷ് ആക്ട് പ്രകാരമുള്ള വിപുലമായ ഒരു അന്വേഷണമൊ, സാക്ഷിമൊഴികളൊ, തെളിവുകളൊ രേഖപ്പെടുത്താതെയും, പ്രതിയെ അന്വേഷണ കാലയളവില്‍ ഓഫീസില്‍ നിന്ന് മാറ്റി നിര്‍ത്താതെയും എല്ലാവിധ ഒത്താശയും പ്രതിക്ക് ചെയ്ത് കൊടുക്കുകയായിരുന്നു ജില്ലാ ഓഫീസറും കൂട്ടാളികളും ചെയ്തത്.





Leave a Reply