ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ജാഗ്രത പാലിക്കണം: മന്ത്രി ഒ.ആര്‍ കേളു
യുവ ജനതയില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും തടയാന്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പോലീസ് സബ്ബ് ഡിവിഷണല്‍ ഓഫീസിന്റെയും ക്വാര്‍ട്ടേഴ്‌സുകളുടെയും ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയും അദ്ദേഹം. കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്നും ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ സേനാംഗങ്ങള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി കുറ്റാന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതില്‍ കേരളം മാതൃകയാണെന്നും മന്ത്രി പറഞ്ഞു.





Leave a Reply