മേപ്പാടിയിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി
മേപ്പാടി : മേപ്പാടി നെടുമ്പാല മൂന്നാം നമ്പർ തേയില എസ്റ്റേറ്റിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ പുള്ളിപ്പുലിയെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. ഇന്ന് രാവിലെയാണ് പുലിയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ മയക്കുവെടി വെച്ച് പിടികൂടിയ ശേഷം, വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
വനംവകുപ്പ് ഒരുക്കിയ കേബിൾ കെണിയിലാണ് പുലി കുടുങ്ങിയതെന്ന് ഡി.എഫ്.ഒ അറിയിച്ചു. പ്രദേശത്ത് പുലിയുടെ സാന്നിധ്യം മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, തുടർനടപടികൾ വനംവകുപ്പ് സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.




Leave a Reply