September 17, 2026

പാലുകുന്നിൽ മരത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
Img 20250302 181818
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പാലുകുന്നിൽ പുളിമരത്തിൽ കുടുങ്ങിയ വാകയാട് സ്വദേശി ബാബു (42) വിനെ മാനന്തവാടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഏകദേശം 50 അടി ഉയരമുള്ള മരത്തിന്റെ ശിഖരം മുറിക്കാൻ കയറിയ ബാബു തളർച്ചയെത്തുടർന്ന് താഴെയിറങ്ങാനാവാതെ കുടുങ്ങുകയായിരുന്നു. തുടർന്ന് മാനന്തവാടി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

 

ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ബാബുവിനെ സുരക്ഷിതമായി താഴെയിറക്കി. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേന എത്തുന്നതുവരെ കേളപ്പൻ എന്ന വ്യക്തി കയറുപയോഗിച്ച് ബാബുവിനെ മരത്തിൽ ബന്ധിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു. ബാബുവിന് ഗുരുതരമായ പരിക്കുകളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

സ്റ്റേഷൻ ഓഫീസർ ഭരതൻ പി.കെ, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർമാരായ സെബാസ്റ്റ്യൻ ജോസഫ്, ഐ. ജോസഫ്, ഫയർ ഓഫീസർമാരായ ശശി കെ.ജി, രഘു ടി, രാജേഷ് പി.കെ, എം.എസ്. സുജിത്, ബിനീഷ് ബേബി, കെ.ആർ. രഞ്ജിത്, എം.വി. ദീപ്ത് ലാൽ, വി.ഡി. അമൃതേഷ്, കെ.എസ്. സന്ദീപ്, ആദർശ് ജോസഫ്, ഹോം ഗാർഡുമാരായ ഷൈജറ്റ് മാത്യു, ജോബി പി.യു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *