October 7, 2026

ധനസഹായവും അവാര്‍ഡും വിതരണം ചെയ്തു

0
Img 20250304 181846
By ന്യൂസ് വയനാട് ബ്യൂറോ

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍, ദുരന്ത ബാധിതര്‍ക്കായി അനുവദിച്ച ധനസഹായം, മരണാനന്തര സഹായ തുക കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ വിതരണം ചെയ്തു. ബിരുദ, ബിരുദാനന്തര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മുഹമ്മദ് കെ.എസ് സിയാദ് അധ്യക്ഷനായി.

 

ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ ചന്ദ്രജ കിഴക്കെയില്‍, കെ ബാവ, സുന്ദര്‍രാജ് എടപ്പെട്ടി, ടി.ജെ ചാക്കോച്ചന്‍, അബു ഗൂഡലായി, പി.എസ് ശശീധരന്‍, കെ.കെ വര്‍ഗ്ഗീസ്, കെ മുഹമ്മദ്, അഷറഫ് പൂലാടന്‍, ജിഷാ ജോസ് എന്നിവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *