ആര്‍.ടിഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
മാനന്തവാടി: മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.ടി.യു.സി മാനന്തവാടി താലൂക്ക് കമ്മിറ്റി ആര്‍.ടിഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്രാ സ്റ്റിക്കര്‍ എന്ന സര്‍ക്കാര്‍ തീരുമാനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ധര്‍ണ്ണ.ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു.ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി എം.പി.ശശികുമാര്‍ അദ്ധ്യക്ഷനായി.
ജീവിക്കാനായി രാവും പകലും പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്ന കരിനിയമങ്ങള്‍ അനുവദിക്കില്ലന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയുതുകൊണ്ട് പറഞ്ഞു.ഓട്ടോറിക്കള്‍ക്ക് മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.കെ.വി.ഷിനോജ്,പടകുട്ടില്‍ ജോര്‍ജ്,സാബു പൊന്നിയില്‍,ബേബി തുരുത്തിയില്‍,കെ.കൃഷ്ണന്‍,അജയഘോഷ്.ടി.കെ,ഗിരിജാ സുധാകരന്‍, ശോബന്‍ ബാബു,ഷാജി ജോണ്‍, ടി.ബാബു,ജാഫര്‍ കെല്ലൂര്‍,എസ് സജീവന്‍,അസ്സിസ് അണിയേരി,വിനു ഇല്ലിക്കല്‍,സാല്‍വി ജോസ് പ്രസംഗിച്ചു.





Leave a Reply