August 18, 2026

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20250307 wa0094
By ന്യൂസ് വയനാട് ബ്യൂറോ

 

കാപ്പിസെറ്റ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കാപ്പിസെറ്റ് എസ്. ബി. ഐ ബാങ്കും, പി ഡി സി ലാബും സംയുക്തമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാപ്പിസെറ്റ് ശാഖയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സൗജന്യമായി ആരോഗ്യ പരിശോധനകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

 

ക്യാമ്പിൽ രക്തപരിശോധന, രക്തസമ്മർദ്ദം പരിശോധിക്കൽ തുടങ്ങിയ വിവിധ പരിശോധനകൾ നടത്തി. വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. നിരവധി സ്ത്രീകൾ ക്യാമ്പിൽ പങ്കെടുത്തു.

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാപ്പിസെറ്റ് ശാഖാ മാനേജർ സമ്പത്ത് സുദേകർ, മാത്യൂസ് ഐ. എം, അമലു ലിയോ, പ്രിൻസ് തോമസ്, സാന്ദ്ര തോമസ്, ഷിംന സിൻ്റോ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

 

സ്ത്രീകൾക്ക് സൗജന്യമായി ആരോഗ്യ പരിശോധനകൾ ലഭ്യമാക്കിയതിന് ക്യാമ്പിൽ പങ്കെടുത്തവർ സംഘാടകർക്ക് നന്ദി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *