വനിതാദിനാഘോഷം സംഘടിപ്പിച്ചു
സെൻ എഡ്യൂക്കേഷൻ അന്താരാഷ്ട്ര വനിതാ ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് മുഖ്യാതിഥിയായി പങ്കെടുത്തു. വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റർ മേക്കിംഗ് മത്സരത്തിൽ വിജയിയായ ഹർഷാന, ബ്ലോഗ് റൈറ്റിംഗ് മത്സരത്തിൽ വിജയിയായ അമൽജിത്ത് എന്നിവരെ മുഖ്യാതിഥി അനുമോദിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് വനിതാ ദിന ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും നിരവധി പേർ ആവേശത്തോടെ പങ്കാളികളാവുകയും ചെയ്തു. വിദ്യാർത്ഥികളുടെ പാട്ട്, നൃത്തം, സെമിനാർ തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. സി.ഇ.ഒ എൽദോ, അധ്യാപകരായ അമൽ, ഫാരിസ്, ശ്രുതി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





Leave a Reply