June 19, 2026

ആരോഗ്യത്തോടെയുള്ള ചുവടുവെപ്പില്‍ മയക്കുമരുന്ന് മാഫിയ ഞെരിഞ്ഞമരട്ടെ

0
Sgsfgsdg
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: ലഹരി ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ലഹരിക്കെതിരെ ക്യാമ്പയിനുമായി ജില്ലാ പോലീസ്.സേ നോ ടൂ ഡ്രഗ്‌സ്, യെസ് ടൂ ഫിറ്റ്‌നസ്’ എന്ന ആപ്ത വാക്യവുമായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരത്തില്‍ ദീര്‍ഘ ദൂര ഓട്ടം നടത്തി ക്യാമ്പയിന് തുടക്കം കുറിച്ചു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ലഹരിയുടെ വലയിലാക്കുവാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ലഹരിമാഫിയ.വിദ്യാലയ പരിസരം കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തും.ലഹരിക്കടത്തോ ഉപയോഗമോ വില്‍പ്പനയോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കുക.യോദ്ധാവ്: 9995966666 ഡി.വൈ.എസ്.പി നര്‍കോട്ടിക് സെല്‍ : 9497990129

ഓരോ ചുവടുവെപ്പിലും നാം ജാഗരൂകരായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരിക്കെണിയില്‍ വീഴാതിരിക്കാനും ആരോഗ്യം നിലനിര്‍ത്തുന്നതിനും ജീവിതം ലഹരിയാക്കി മുന്നോട്ടു കുതിക്കുക. ആരോഗ്യത്തോടെയുള്ള ചുവടുവെപ്പില്‍ മയക്കുമരുന്ന് മാഫിയ ഞെരിഞ്ഞമരട്ടെയെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരി മാഫിയക്കെതിരെ കര്‍ശന നടപടികള്‍ തുടരും. ജില്ലാതിര്‍ത്തികളിലും ജില്ലയിലെല്ലായിടത്തും കര്‍ശന പരിശോധനകള്‍ തുടരും. ജില്ലയിലേക്കും സംസ്ഥാനത്തിലേക്കുമുള്ള ലഹരി ഒഴുക്ക് തടയും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *