May 8, 2026

എക്‌സൈസ് ഉദ്യോഗസ്ഥനെ  അപായപ്പെടുത്താന്‍ ശ്രമിച്ച  കേസ്; പ്രതികള്‍ അറസ്റ്റില്‍

0
Img 20250310 165909
By ന്യൂസ് വയനാട് ബ്യൂറോ

വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ സ്‌കൂട്ടര്‍ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. അഞ്ചാംമൈല്‍ സ്വദേശികളായ കാട്ടില്‍ വീട്ടില്‍ ഹൈദര്‍ അലി (28), പന്നിയില്‍ മുഹമ്മദ് സാദിഖ് (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളില്‍ ഹൈദര്‍ അലി പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാമത്തെ പ്രതിയായ മുഹമ്മദ് സാദിഖ് ഇന്നലെ പോലീസിന് മുന്നില്‍ കീഴടങ്ങി. ഇരുവരുടെയും അറസ്റ്റ് ഇന്നുച്ചയോടെ പോലീസ് രേഖപ്പെടുത്തി.വെള്ളിയാഴ്ച രാത്രി 8.20ഓടെ കാട്ടിക്കുളം രണ്ടാം ഗേറ്റിലായിരുന്നു സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *