May 8, 2026

ദേശീയ അവാര്‍ഡ്  കരസ്ഥമാക്കിയ ജെസില്‍ വി  തദ്ദേവുസിനെ ആദരിച്ചു

0
Img 20250310 wa0068
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടിൽ:മുട്ടിൽ മണ്ഡലം യൂത്ത് കമ്മിറ്റി യൂണിറ്റ് കമ്മിറ്റി രൂപീകരണവും, എൻ.സി.സി.യിലെ മികച്ച പ്രകടനത്തിന് ദേശീയ അവാർഡ് കരസ്ഥമാക്കിയ ജെസിൽ തദ്ദേവൂസിനെ ആദരിക്കുകയും ചെയ്തു. പാർട്ടിയിലേക്ക് പുതിയതായി കടന്നുവന്ന ഷഹീർ മുഹ്സിനെയും സ്വീകരിക്കുകയും ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷിജു വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വിനായകൻ അധ്യക്ഷനായി.

 

മണ്ഡലം സെക്രട്ടറി ഇക്ബാൽ ,ഐ എൻ ടി യു എസ് യൂത്ത് ജില്ലാ വൈസ് പ്രസിഡൻറ് ശംസുദ്ധീൻ പി. പി. യൂത്ത് ജില്ലാ സെക്രട്ടറി ബിൻഷാദും, യൂത്ത് മണ്ഡലം സെക്രട്ടറി ആശിക്കും ആശംസകൾ അറിയിച്ചു. യൂണിറ്റ് ഭാരവാഹികളായി പ്രസിഡൻറ് റൗഫ് കല്ലുങ്ങൽ, ജനറൽ സെക്രട്ടറി ജിയാസ് പൂപ്പറ്റ, ട്രഷറായി ഷഹീർ മുഹ്‌സിനെയും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *