October 8, 2026

തുടരുന്ന ലഹരി വേട്ട കഞ്ചാവുമായി യുവതി പിടിയില്‍

0
Ffdhdfh
By ന്യൂസ് വയനാട് ബ്യൂറോ

 

മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കഞ്ചാവുമായി യുവതി പിടിയിലായി. വൈത്തിരി സ്വദേശിനി പ്രീതു നായര്‍ ജി (26) ആണ് പിടിയിലായത്. ഇവരില്‍ നിന്ന് 45 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രീതുവിനെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ജെ സന്തോഷും സംഘവും നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്ത ഇവരെ തുടര്‍നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കും.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സുനില്‍ കെ, പ്രിവന്റീവ് ഓഫീസര്‍ ദീപു എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് എം വി, സജി പോള്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസന്ന ടി ജി, അനില പി സി എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *