May 8, 2026

ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

0
Img 20250313 112555
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാനന്തവാടി യൂണിറ്റ് സമ്മേളനം നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ. മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി.എം. ബാലകൃഷ്ണൻ അധ്യക്ഷനായി.

മാനന്തവാടി മേഖല പ്രസിഡണ്ട് കെ.കെ. സുരേഷ്,യൂണിറ്റ് സെക്രട്ടറി കെ.ബി. സിമിൽ ജോയിൻറ് സെക്രട്ടറി വി.കെ. അനിത, പി. സനൽകുമാർ, പി. രാജൻ, കെ. മനോഹരൻ, ഒ.കെ. രാജു എന്നിവർ പങ്കെടുത്തു സംസാരിച്ചു.

 

പുതിയ ഭാരവാഹികളായി കെ.സി. നാരായണൻ (പ്രസിഡണ്ട്), കെ. മനോഹരൻ (വൈസ് പ്രസിഡണ്ട്), കെ.ബി. സിമിൽ (സെക്രട്ടറി), വി.കെ. അനിത (ജോയിൻറ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *