പോഷൺ ഭി പഠായി ഭി ട്രെയിനിങ് പ്രോഗ്രാം നടത്തി.
പുൽപ്പള്ളി :വനിത ശിശു വികസന മന്ത്രാലയത്തിൻ്റെ കീഴിൽ ജില്ലാ തല ഐ സി ഡി എസ് സെല്ലിന്റെ കീഴിൽ പനമരം, പനമരം അഡിഷണൽ ഐ സി ഡി എസുകളിലെ അംഗൻവാടി വർക്കർമാർക്കായി സംഘടിപ്പിച്ച പോഷൺ ഭി പഠായി ഭി ട്രെയിനിങ് പ്രോഗ്രാം സമാപിച്ചു . പോഷകാഹാരത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിനൊപ്പം അനൗപചാരിക പ്രീസ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം മെച്ചപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുൽപ്പള്ളിയിൽ മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ശിശു വികസന പദ്ധതി ഓഫീസർമാരായ ലിഷ്മ , അനിത എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ സൂപ്പർവൈസർമാരായ അപ്സര, ഷജ്ന, സുഭാഷിണി, പ്രീന തുടങ്ങിയവർ ക്ലാസെടുത്തു. സമാപന പരിപാടിയിൽ വയനാട് ജില്ലാതല ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ ഹഫ്സത്ത് പങ്കെടുക്കുകയും വർക്കർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.





Leave a Reply