ഇൻസ്പെയർ അവാർഡ് കരസ്ഥമാക്കി മാനന്തവാടി ജി വി എച്ച് എസ് എസ്
മാനന്തവാടി: 2024 -25 വർഷത്തെ ഇൻസ്പെയർ അവാർഡ് കരസ്ഥമാക്കി മാനന്തവാടി ജി വി എച്ച് എസ് എസ്.ദേശീയ തലത്തിൽ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പ് നടത്തുന്ന ജില്ലാതല അവാർഡാണിത് .പത്താം ക്ലാസ് വിദ്യാർത്ഥിയായ എ പി മുഹമ്മദ് നിഷാൻ , ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഇ കെ വിഘ്‌നേശ്വർ എന്നിവർ അവാർഡിന് അർഹരായി.10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ പി ടി എ അനുമോദിച്ചു .





Leave a Reply