ഫയർ സ്റ്റേഷൻ സന്ദർശിച്ച് സൈൻ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ
മാനന്തവാടി: മാനന്തവാടി കൂളിവയൽ സൈൻ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ ലൈഫ് ലാബ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ഫയർ സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ ഓഫീസർ കുഞ്ഞിരാമൻ. ഇ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് ബേബി.ടി, ലെജിത് ആർ സി എന്നിവർ ചേർന്നാണ് വിദ്യാർത്ഥികൾക്ക് രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്തത്.
അഗ്‌നിശമനം, ജലാശയ അപകടങ്ങൾ, ഫയർ എക്‌സ്യിന്റ്റിംഗുഷർ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദമായി വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകി. ഫയർഫോഴ്സിൻ്റെ വിവിധ തരം ഹൈഡ്രോളിക്ക് ഉപകരണങ്ങളും വാഹനങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
അദ്ധ്യാപകരായ പ്രസീത കെ കെ, നൗഫൽ മർജാനി, അനസ് പിഎ, സൗമ്യ ജേക്കബ് എന്നിവർ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി.





Leave a Reply