പഠനോത്സവം സംഘടിപ്പിച്ചു
പുൽപ്പള്ളി ആടിക്കൊല്ലി ദേവമാത എ. എൽ. പി സ്കൂളിൽ പഞ്ചായത്ത് തല പഠനോത്സവം സംഘടിപ്പിച്ചു.
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാർ പഠനോത്സവം ഉദ്ഘാടനം ചെയ്തു. പഠനോത്സവത്തോടനുബന്ധിച്ച് പഴയകാല ഉപകരണങ്ങൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ എന്നിവയുടെ പ്രദർശനവും കുട്ടികളുടെ ഫ്രൂട്സ് ഡേയും സംഘടിപ്പിച്ചു.
വാർഡ് മെമ്പർ ആശ ഇ.എം ഫ്രൂട്സ് ഡേ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി ടി.ജെ. അധ്യക്ഷനായി
പഠനോത്സവത്തിൽ മികവ് പുലർത്തിയ കുട്ടികൾക്ക് പിടിഎ മെഡലുകൾ നൽകി ആദരിച്ചു. മദർ പിടിഎ പ്രസിഡന്റ് ദീപ്തി ബിന്റോ, സോണിയ മാത്യു,സ്കൂൾ ഡെപ്യൂട്ടി ലീഡർ മാസ്റ്റർ ഫെലിക്സ് ടോം അനീഷ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply