മുത്തങ്ങ എക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു.
നൂൽപ്പുഴ: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ മുത്തങ്ങ എക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്രം ഹരിത ടൂറിസം കേന്ദ്രം പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ടൂറിസം കേന്ദ്രത്തിൽ വെച്ച് നടത്തി. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സതീഷ് മുത്തങ്ങ എക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്ര റേഞ്ച്ർ ഓഫീസർ സഞ്ജയ്ക്ക് സർട്ടിഫിക്കറ്റ് കൈമാറി. ജൈവ അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം, സൗന്ദര്യ വത്കരണ പ്രവർത്തനങ്ങൾ, വൃത്തിയുള്ള പരിസരം, ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ, ടോയ്‌ലറ്റുകളുടെ ശുചിത്വം, ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കൽ തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉസ്‌മാൻ,സെക്രട്ടറി ജയസൂധ കെ അസിസ്റ്റന്റ് സെക്രട്ടറി ഡോറിസ് എൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഓമന പങ്കളം, മെമ്പർമാർ ധന്യ വിനോദ്, ബാലൻ ബി, ഗോപിനാഥ് എ,മുത്തങ്ങ എക്കോ ടൂറിസം കേന്ദ്രം ബിഫ്ഒ സനൽ, റേഞ്ച്ർ ഓഫീസർ സഞ്ജയ്, ഹരിത കേരളം മിഷൻ ആർ.പി അഖിയ,തുടങ്ങിയവർ സംസാരിച്ചു.





Leave a Reply