സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി
പുല്‍പ്പള്ളി: സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി. നടവയല്‍, പായ്ക്കമൂല ഉന്നതിയിലെ മഹേഷ്(21)നെയാണ് പുല്‍പ്പള്ളി പോലീസും ലഹരിവിരുദ്ധ സ്‌ക്വഡും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് പുല്‍പ്പള്ളി വിജയ സ്‌കൂളിന് മുന്‍വശം വച്ചാണ് 45 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. എസ്.ഐ കെ. സുകുമാരന്‍, സി.പി.ഒമാരായ അനീഷ്, ജിഷ്ണു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.





Leave a Reply