ക്ഷീരസംഘം തിരഞ്ഞെടുപ്പ്:കോണ്‍ഗ്രസ്സ്-ലിഗ് കപടമുഖം തെളിയുന്നു; പൊരുന്നന്നൂര്‍ എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കുന്നുമ്മല്‍ അങ്ങാടി ക്ഷീരസംഘം തിരഞ്ഞെടുപ്പില്‍ കോ ലീ ബി സഖ്യത്തിന്റെ വിജയം ഇന്ത്യയിലെ ഏറ്റവും വലിയ മതേതരപ്പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെയും മുസ്ലിം ലിഗിന്റെയും കപടമുഖമാണ് തെളിയുന്നതെന്ന് എല്‍ ഡിഎഫ് പൊരുന്നന്നൂര്‍ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. ക്ഷീര കര്‍ഷകര്‍ക്കിടയില്‍ പരസ്യമായി ബിജെപിയുടെ നേതാക്കളും കോണ്‍ഗ്രസ് ലീഗ് നേതാക്കളും ഒന്നിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് ,ലീഗ് നേതാക്കള്‍ വിട്ട് നിന്നിരുന്നു.ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് പൊരുന്നന്നൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെടുന്നു.
എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ്-ലീഗ് -ബിജെപി സംഖ്യം ഒന്നിച്ച് നിന്ന് നിലവിലുള്ള ഭരണസമിതിക്കെതിരെ കള്ളപ്രചാരണങ്ങളും പൊള്ളയായ വാക്താനങ്ങളും നല്‍കി ക്ഷീര കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കോ ലീ ബി സഖ്യത്തിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.




Leave a Reply