June 19, 2026

സ്‌ക്രൂഡ്രൈവര്‍കൊണ്ട് കുത്തേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍

0
Sfas
By ന്യൂസ് വയനാട് ബ്യൂറോ

 

സ്‌ക്രൂഡ്രൈവര്‍കൊണ്ട് കുത്തേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ബത്തേരി, കുപ്പാടി കായം തറമ്പില്‍ ബിജു(39)വിനെയാണ് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉത്സവത്തിനിടെ യുവാവിനെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുപ്പാടി വീട്ടില്‍ അഖില്‍(22)നെ സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. മുന്‍വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *