ലക്ഷം നടൂ.. കോടികൾ മുറിക്കാം.. വയനാട് കേന്ദ്രീകരിച്ച് വൻ ചന്ദന കൃഷി തട്ടിപ്പ്.
കൽപ്പറ്റ: തട്ടിപ്പുകളുടെ പറുദീസയായ കേരളത്തിൽ മറ്റൊരു കൃഷി തട്ടിപ്പിന് വയനാട്ടിൽ കളമൊരുങ്ങുന്നു. കുടിയേറ്റ കാർഷിക മേഖലയായ പുൽപ്പള്ളി കേന്ദ്രീകരിച്ചാണ് ചന്ദനമരം നട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞ് കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ‘ചന്ദനക്കോടി’ പ്രലോഭനവുമായി ഒരു കമ്പനി രംഗത്തിറങ്ങിയത്.
തേക്ക്,മാഞ്ചിയം തട്ടിപ്പിന് സമാനമായി മറ്റൊരു തട്ടിപ്പാണ് ഇതെന്ന് ആരോപണം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. കൊച്ചി ആസ്ഥാനമായ കമ്പനിയുടെ മോഹന വാഗ്ദാനങ്ങളിൽ വീണ് നിരവധി ആളുകൾ ചന്ദനം നടാൻ കോടികൾ കൊടുത്തു കഴിഞ്ഞു. ബാങ്ക്, റിയൽ എസ്റേറ്റ് നിക്ഷേപത്തേക്കാൾ സുരക്ഷിതവും 10 ഇരട്ടി ലാഭവുമാണ് ചന്ദനക്കോടി പദ്ധതിയുടെതെന്ന് കമ്പനി വിശദികരിക്കുമ്പോൾ മറുഭാഗം ആലോചിക്കാതെയാണ് പലരും ഇതിൽനിക്ഷേപം നടത്തിയത്. ചന്ദനമരം സ്വകാര്യ വ്യക്തിക്ക് മുറിച്ച് വിൽക്കാൻ അധികാരമില്ല. മുറിച്ചാൽ തന്നെ ഏഴ് വർഷം വരെയുള്ള ശിക്ഷ ലഭിക്കും. സ്വകാര്യ ഭൂമിയിലെ ചന്ദനംനിശ്ചിത വർഷം അല്ലെങ്കിൽ നിശ്ചിത അളവ് എത്തിയാൽ വനം വകുപ്പിനെ അറിയിക്കുകയും വകുപ്പ് തന്നെ മുറിച്ച് മറയൂരിൽ ലേലത്തിന് വെക്കുകയും ചെയ്യുക.
സെൻ്റിന് വെറും 30,000 രൂപയും ചന്ദനതൈക്ക് 150 ൽ താഴെയും മാർക്കറ്റ് നിരക്കുള്ള ഭൂമി അഞ്ച് സെൻ്റിന് 12 ലക്ഷത്തിനാണ് കമ്പനി വിൽക്കുന്നത്.
അഞ്ച് സെൻ്റിന്12 ലക്ഷം മുടക്കിയാൽ ചന്ദനം കൃഷി ചെയ്ത് 15 വർഷം കൊണ്ട് കോടികൾ സമ്പാദിക്കാമെന്ന കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനം നൽകിയാണ് നിരവധി നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നത്. വിദേശ മലയാളികളടക്കം നിരവധി പേർ ഇത്തരത്തിൽ ലക്ഷങ്ങൾ നൽകി ചന്ദനം കൃഷി ചെയ്യാനുള്ള തോട്ടം 10 ഇരട്ടിയോളം അധിക തുക നൽകി കൈവശമാക്കിയതായാണ് വിവരം. വയനാട്ടിലെ ചില ഭാഗങ്ങളിൽ ഇതിനായി തുച്ഛമായ വിലക്ക് ഹെക്ടർ കണക്കിന് തോട്ടങ്ങൾ വാങ്ങിയിട്ടുണ്ട്. 15 വർഷത്തെ പരിപാലന ചെലവെന്ന പേരിലാണ് സെൻ്റിന് ലക്ഷങ്ങൾ വിലയിട്ടിരിക്കുന്നത്. അതേ സമയം പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ ഏറ്റവും മികച്ച കൃഷിഭൂമിയാണ് വെട്ടി വെളിപ്പിച്ച് ചന്ദനത്തിലേക്ക് മാറ്റിയത്. കണക്കുകൾ വെച്ച് നോക്കുമ്പോൾ മുടക്കിയതിൻ്റെ 10 ഇരട്ടി കമ്പനിക്ക് തിരികെ ലഭിച്ചു കഴിഞ്ഞു.ഇനി 15 വർഷം നിക്ഷേപകർക്ക് വേണ്ടി ചന്ദനം പരിപാലിക്കുവാൻ കമ്പനി നിലനിൽക്കുമോ എന്നതാണ് ആശങ്ക .
ചന്ദനത്തോട്ടത്തിനിടയിൽ വിവിധ തരം ക്വാർട്ടേജ് നിർമിച്ചു നൽകുന്ന പദ്ധതിയും ഉണ്ട്. അഞ്ച് സെൻ്റിൽ കോട്ടേജിനൊപ്പം 16 ചന്ദന തൈകൾ 15 വർഷം വളത്തിയെടുക്കുന്നതിന് 40 ലക്ഷം മുതൽ 50 ലക്ഷം വരെയാണ് ഈടാക്കുന്നത്. ചന്ദനം കൃഷി പ്രോത്സാഹിപ്പാക്കാനുള്ള വനം വകുപ്പിനൻറെ പദ്ധതി മറയാക്കിയാണ് ഇത്. . ചന്ദനം വളരുന്നതിന് പ്രത്യേക കാലവസ്ഥയും കൃഷിയും ആവശ്യമാണെന്നിരിക്കെ 15 വർഷം കൊണ്ട് എത്ര മരങ്ങൾ ബാക്കിയാകുമെന്ന് പോലും അറിയാതെയാണ് 30000 രൂപ മാത്രം വിലുയുള്ള ഭൂമി മൂന്ന് ലക്ഷം രൂപ മുടക്കി നിക്ഷേപകർ വാങ്ങിക്കുന്നത്. നിക്ഷേപകരെ മുഴുവൻ ആകർഷിച്ച ശേഷം കോടികളുമായി കമ്പനി മുങ്ങിയാൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ സ്ഥലം വാങ്ങിയവർക്ക് പോലും ഉത്തരമില്ല. നിക്ഷേപകരെ വിശ്വസിപ്പിക്കാൻ ഓരോ സ്ഥലത്തും ഭൂമി വാങ്ങിയവരുടെ കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. പുൽപള്ളി പാടിച്ചിറയിൽ മാസങ്ങൾക്ക് മുമ്പ് നട്ട വലിയ തൈകൾ കാണിച്ചാണ് നിക്ഷേകരെ വിശ്വസിപ്പിക്കുന്നത്. സംസ്ഥാനത്തിനൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് നിക്ഷേപകരെ ടൂറിസ്റ്റ് ബസിൽ കൂട്ടമായി വയനാട്ടിലെ തോട്ടത്തിലേക്ക് എത്തിക്കുകയും വെബിനാറും ഗൂഗിൾ മീറ്റും സംഘടിപ്പിച്ചുമാണ് നിക്ഷേപകരെ വലയിലാക്കുന്നത്. 30 വർഷം മുമ്പ് ആട്, തേക്ക്,മാഞ്ചിയം തട്ടിപ്പിന് ആയിരക്കണക്കിന് മലയാളികളാണ് ഇരയായത്. നിക്ഷേപകരിൽനിന്ന് പണംസ്വീകരിച്ച് ആടുവളർത്തൽ, മാഞ്ചിയം-തേക്ക് കൃഷികളിൽ നിക്ഷേപിക്കൽ എന്നപേരിലായിരുന്നു തട്ടിപ്പ്. 1000 രൂപ നിക്ഷേപിച്ചാൽ അഞ്ചുവർഷംകൊണ്ട് അഞ്ചിരട്ടി ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് ആയിരങ്ങളാണ് തട്ടിപ്പിനിരയായത്. ഇതിന് ശേഷവും കോടികളുടെ നിരവധി തട്ടിപ്പുകൾക്ക് മലയാളികൾ ഇരയായിട്ടുണ്ട്.
കമ്പനിക്ക് തുഛമായ വിലക്ക് ഏക്കർകണക്കിന് സ്ഥലം നൽകിയവർ തന്നെ മോഹന വാഗ്ദാനത്തിൽ വീണ്,പിന്നീട് ലക്ഷങ്ങൾ നൽകി അഞ്ചും, പത്തും സെൻ്റ് ഭൂമി വാങ്ങിയെന്നതും വിചിത്രമാണ് .വിവിധ സർക്കാർ ഏജൻസികൾ ചന്ദന കൃഷി സംബന്ധിച്ച് അന്വേഷണം ആരംദിച്ചു





Leave a Reply