ഊമക്കത്ത് അയച്ച സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മാനന്തവാടി: അധ്യാപകനായ ഭര്‍ത്താവിനെ സ്ഥലം മാറ്റാന്‍ ഊമക്കത്ത് അയച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി ഭാര്യ പി.കെ അഞ്ജന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ അഞ്ജനയുടെ മാതാപിതാക്കളായ പി കെ ശശി, പി കെ ശ്യാമള, ബന്ധു മനോജ് പിലാക്കാവ് എന്നിവരും സംബന്ധിച്ചു.ഭര്‍ത്താവ് 2019 ജൂണ്‍ 19 മുതല്‍ 2024 ഒക്ടോബര്‍ 8 വരെ തരുവണ ഗവ.യു പി സ്‌കൂളില്‍ എല്‍ പി എസ് ടി തസ്തികയില്‍ ജോലി ചെയ്തിരുന്നു.സ്‌കൂളിലെ പ്രവര്‍ത്തനങ്ങളൊടൊപ്പം വെള്ളമുണ്ട പഞ്ചായത്തിന്റെ വിവിധ പദ്ധതികളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ് ഇട്ട സ്റ്റാറ്റസ് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് സമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയായിരുന്നു.
2024 ആഗസ്റ്റ് 1 ന് പേര് വെളിപ്പെടുത്താത്ത രക്ഷിതാവ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ മാനന്തവാടി എഇഒക്കും, ഡി ഡി ഇക്കും കത്ത് അയക്കുകയാണ് ഉണ്ടായത്, ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ സ്‌ക്കൂളിലെത്തി ഹിയറിംഗ് നടത്തി. എന്നാല്‍ കത്ത് ലഭിച്ച വിവരവും, ഹിയറിംഗ് നടക്കുന്ന വിവരവും ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല, സ്‌ക്കൂള്‍ വിടുന്നതിന് തൊട്ട് മുമ്പായി പ്രധാന അധ്യപകന്‍ ഫോണില്‍ വിളിച്ച് എ ഇ ഒ കാണണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു, ഇതേ സ്‌ക്കൂളില്‍ പടിക്കുന്ന മക്കള്‍ ഭര്‍ത്താവിനെയും കാത്ത് ഓഫീസിന് പുറത്ത് നില്‍ക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വിശദീകരണം എഴുതി നല്‍കാന്‍അറിയിക്കുകയായിരുന്നു, ഒരു കുട്ടിയുടെ കുറവ് കാരണം രണ്ടാം ക്ളാസ്സില്‍ തസ്തിക നഷ്ട്ടപ്പെടും എന്നുള്ളതിനാലാണ് തൂണേരി വെസ്റ്റ് എല്‍പി സ്‌ക്കൂളില്‍ പഠിക്കുകയായിരുന്ന മകനെ തരുവണയില്‍ ചേര്‍ത്തതും താമസം ഇങ്ങോട്ട് മാറ്റിയതുംകൃത്യ സമയത്ത് തന്നെ 31 പേജിലായി വിശദീകരണം എഴുതി നല്‍കി. വിശദീകരണം വായിച്ചപ്പോള്‍ ഒരാള്‍ അയച്ച കത്തല്ലേ എന്ന തരത്തില്‍ പ്രധാനധ്യാപകന്‍ മറുപടി നല്‍കിയപ്പോഴാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയ വിവരം അറിഞ്ഞതെന്നും പിന്നീട് രക്ഷിതാക്കളിലൂടെയാണ് ഭര്‍ത്താവിനെ മോശമായി ചിത്രീകരിച്ച് കൊണ്ടുള്ള ഊമകത്ത് അയച്ച വിവരം അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
നുണ പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് നാദാപുരത്തെ രക്ത സാക്ഷി ഈന്തുള്ള തില്‍ ബിനുവിന്റെ കുടുംബത്തിന് ഉണ്ടായ അവസ്ഥ ഞങ്ങളുടെ കുടുംബത്തിന് ഉണ്ടാകാതിരിക്കാനും ,കണ്ണുര്‍ ജില്ലയിലെ കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പി ജി സുധിമാസ്റ്ററെ പോക്സോ കേസില്‍ കുടുക്കിയത് പോലെ ഭര്‍ത്താവിനെയും കുടുക്കാതിരിക്കാന്‍ സ്വയം രക്ഷാര്‍ത്ഥം . ജീവന് ഭീഷണിയുണ്ട് എന്ന് സംഘടന നേതാക്കളെ ബോധിപ്പിച്ചതിന്റെ ഭാഗമായി ബത്തേരി കല്ല് മുക്ക് എല്‍ പി സ്‌ക്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തരുവണയില്‍ താമസിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ മാനന്തവാടി പിലാക്കാവിലാണ് ഇപ്പോള്‍ താമസം. ഊമ കത്തിലും, അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയ മൊഴികളിലും പരാമര്‍ശിച്ചിരിക്കുന്ന വാസ്തവ വിരുദ്ധമായ കാര്യങ്ങളുടെ സാമ്യതയും, ഊമ കത്തിന്റെ വിവരവും അന്വേഷണത്തിന്റെ ഭാഗമായുള്ള ഹിയറിംഗും ഭര്‍ത്താവില്‍ നിന്നും മറച്ച് വെച്ചതും, സ്വാര്‍ത്ഥ താല്‍പ്പര്യത്തിന് ഉപരി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടും മാനന്തവാടി എ ഇ ഒ ഓ ഫീസില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം നല്‍കിയ തെറ്റായ മറുപടിയും ഗൂഡാലോചനയും, ഗൂഡാലോചനയിലെ പങ്കാളിത്തവും വ്യക്തമാക്കുന്നുണ്ട് സാമുഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകനും ഈ അസ്ഥ ഉണ്ടാകാതിരിക്കാന്‍ തെളിവുകള്‍ സഹിതം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.




Leave a Reply