പ്രാദേശിക ചരിത്ര രചനയ്ക്കുള്ള ഉജ്ജ്വലം അവാര്‍ഡ് കരസ്ഥമാക്കി കണിയാരം എഎല്‍പി സ്‌കൂള്‍
മാനന്തവാടി: ഉജ്ജലം 2024 എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് കണിയാരം എ എല്‍പി സ്‌കൂളിന്.തങ്ങളുടെ പ്രദേശത്തിന്റെ ചരിത്രാന്വേഷണവുമായി കുട്ടികളും ,അധ്യാപകരും ചേര്‍ന്ന് നാടിന്റെ ഇന്നലെകളിലൂടെയും, ഇന്നിന്റെ മടിത്തട്ടിലൂടെയും യാത്ര ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍;അഭിമുഖത്തിലൂടെയും , ഫീല്‍ഡ് ട്രിപ്പിലൂടെയും, ലഘുലേഖകളിലൂടെയുംഅവതരിപ്പിച്ചപ്രോജക്ടാണ് സ്‌കൂളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. മാനന്തവാടി ബിആര്‍സിയില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ ജോണ്‍സണില്‍ നിന്നും ഹെഡ്മിസ്ട്രസ് ബീന കെ.എം, ക്ലബ്ബ് കണ്‍വീനര്‍മാരായ ഷൈല കെ.എം , തുഷാര ജോസ്, ജില്‍ജ കെ.പി, പിടിഎ പ്രസിഡണ്ട് ആഗസ്തി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.




Leave a Reply