May 8, 2026

ഐ.എന്‍.ടി.യു.സി ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു

0
Dfdfd
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:ഐ.എന്‍.ടി.യു.സി മാനന്തവാടി റിജിണല്‍ കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.പ്രതിഫലം വര്‍ദ്ധിപ്പിക്കണമെന്നും അമിത ജോലി ഭാരം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ആശാ പ്രവര്‍ത്തകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ധര്‍ണ്ണ.റിജിണല്‍ പ്രസിഡണ്ട് കെ.വി.ഷിനോജ് അദ്ധ്യക്ഷനായി.ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി സമരം ഉദ്ഘാടനം ചെയ്യ്തു.ആശാ പ്രവര്‍ത്തകരുടെ ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തെ അപമാനിക്കാതെ ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ടി.എ.റെജി ആവശ്യപ്പെട്ടു.

നാടിന്റെ അതിജീവന പോരാട്ടത്തില്‍ മുന്നില്‍ നിന്നവരാണ് ആശാപ്രവര്‍ത്തകര്‍.സാബുപൊന്നിയില്‍,എം.പി. ശശികുമാര്‍,പി.ഡി.ഉമ്മച്ചന്‍, കെ.കൃഷ്ണന്‍,പി.എസ്.രാജേഷ്,എസ്.സഹദേവന്‍,പി.വി.വാസന്തി,മാലതി രാധാകൃഷ്ണന്‍,ടി.കുഞ്ഞാപ്പ,ടി.കെ.ആര്‍ഷിദ്,വിനു ഇല്ലിക്കല്‍,ഷാജി ജോണ്‍,ടി.ബാബു,ശരത്ത് രാജ്,കെ.ജി.സലിമോന്‍,വി.ഡി. ചന്ദ്രന്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *