May 8, 2026

പട്ടിക ജാതി പട്ടിക വര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ കൃത്യമായി പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം

0
Hkhkgh
By ന്യൂസ് വയനാട് ബ്യൂറോ

 

പരീക്ഷകാലം ആയതിനാല്‍ ജില്ലയിലെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ കൃത്യമായി പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.ജില്ലയില്‍ പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ക്കായി ഡയറക്ടറേറ്റില്‍ നിന്നും ലഭ്യമാകുന്ന ഫണ്ടുകള്‍ അതത് സാമ്പത്തിക വര്‍ഷം തന്നെ പ്രയോജനപ്പെടുന്ന രീതിയില്‍ വിനിയോഗിക്കണമെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ ജില്ലാതല മോണിറ്ററിങ് യോഗത്തില്‍ തീരുമാനമായി.ജില്ലയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങളെ നിയന്ത്രിക്കാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ത്വരിതപെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി.

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് പ്ലസ് ടു മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രാരംഭ വിദ്യാഭ്യാസ ചെലവ് അനുവദിക്കുന്നുണ്ട്.ജില്ലയിലെ അധ്യാപക പരിശീലന കേന്ദ്രം മുഖേന വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെന്റര്‍മാര്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കി കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനുള്ള നടപടി വകുപ്പ് സ്വീകരിച്ചു വരുന്നുണ്ടെന്നും അറിയിച്ചു.വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായിലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍എല്ലാ വിദ്യാര്‍ത്ഥികളിലേക്കും കൃത്യമായി എത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് അക്കൗണ്ട്ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. ട്രൈബല്‍ പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍പരിശീലനം നല്‍കുന്നുണ്ടെന്നും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ കീഴില്‍ എല്ലാ ആഴ്ചകളിലും റിവ്യൂ മീറ്റുകള്‍നടത്താറുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. മോണിറ്ററിങ് കമ്മിറ്റി യോഗം മുഖേന നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ ആദിവാസി ഊരുകളില്‍ അത്പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു. എ.ഡി.എം കെ ദേവകി, മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ബി. സി അയ്യപ്പന്‍, ജില്ലാ സാമൂഹ്യ സുരക്ഷ ഓഫീസര്‍ കെ. ജെ ജോണ്‍ ജോഷി,ഡി. വൈ. എസ്. പി ഹിദായത്തുള്ള മാമ്പ്ര, ഐ.റ്റി. ഡി. പി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ എന്‍.ജി റെജി, ബത്തേരി അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ ആര്‍ സിന്ധു, വയനാട് ഡി എസ് ഒടി.ജെ ജയദേവ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, എസ് ഇ/ എസ് സി ജനപ്രതിനിധികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *