June 22, 2026

കളക്ട്രേറ്റ്, കോടതി പരിസരത്ത്; ഉച്ചഭാഷിണി നിയന്ത്രണം

0
Ghhhhhhhhhhhhh
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്തും കോടതി പരിസരത്തും ഉച്ചഭാഷിണിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പകല്‍ സമയത്ത് 50 ഡെസിബെല്ലും രാത്രിയില്‍ 40 ഡെസിബെല്ലിനും ഉയര്‍ന്ന ശബ്ദ പരിധിയുള്ള മെഗാഫോണ്‍ അടക്കമുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നിര്‍വ്വചിക്കുന്ന പ്രകാരം വിദ്യാലയങ്ങള്‍, കോളേജുകള്‍, ആശുപത്രികള്‍, കോടതികള്‍ എന്നിവയുടെ നൂറ് മീറ്റര്‍ ചുറ്റളവിലുള്ള സൈലന്റ് സോണില്‍ ശബ്ദ പരിധിക്ക് നിയന്ത്രണമുണ്ട്.

കളക്ടറേറ്റ് പരിസരത്തേക്ക് രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളും മാര്‍ച്ച് ധര്‍ണ്ണ തുടങ്ങിയ സമരപരിപാടികള്‍ നടത്തുമ്പോള്‍ ഉയര്‍ന്ന ശബ്ദ പരിധിയിലുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതായും ഇത് സിവില്‍ സ്റ്റേഷന്‍ ഓഫീസുകളുടെയും കോടതി സമുച്ചയത്തിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ട്രേറ്റ്, കോടതി പരിസരത്ത് ഉയര്‍ന്ന ശബ്ദ പരിധിയുള്ള ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ ഉത്തരവിറക്കിയത്. ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിഉറപ്പുവരുത്തണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *