June 22, 2026

കണിയാരം അണക്കെട്ട് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നു

0
Gfhfdh

 

മാനന്തവാടി: മാനന്തവാടി നഗരസഭ പരിധിയിലെ കണിയാരം അണക്കെട്ട് സഞ്ചാരികളുടെ ഇഷ്ട്ട കേന്ദ്രമാകുന്നു. ഒരു ഏക്കറിലധികം സ്ഥലത്ത് വിസ്തൃത മായിടക്കുന്ന അണക്കെട്ട് സഞ്ചാരികളുടെ മനം കവരും. ചെറുകിട ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള അണക്കെട്ട് കൂടൂതല്‍ നവീകരിച്ചാല്‍ വിനോദ സഞ്ചാരമേഖക്ക് പുത്തന്‍ ഉണര്‍വുണ്ടാകും. കണിയാരം ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്. ഇവിടെയുള്ള 30 ഏക്കറോളം സ്ഥലം പദ്ധതിക്കായി വിനിയോഗിക്കാന്‍ കഴിയും. പ്രദേശത്തിന്റെ ഭൂപ്രകൃതിയും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്.

ഇറിഗേഷന്‍ വകുപ്പിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ഇതിന്റെ വശങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടുണ്ട്. കൂടുതല്‍ നവീകരിച്ചാല്‍ കുട്ടികളുടെ പാര്‍ക്ക്, പൂന്തോട്ടങ്ങള്‍, ബോട്ട്, കയാകിംങ് സര്‍വ്വീസുകള്‍ എന്നിവ ആരംഭിക്കാന്‍ കഴിയും. അതോടൊപ്പം ഇവിടെ മികച്ച ഒരു നീന്തല്‍ പരിശീലന കേന്ദ്രമൊരുക്കാനും കഴിയും. പ്രകൃതി ഭംഗി ആവോളം ആസ്വാദിക്കാന്‍ കഴിയുന്ന നഗരസഭയിലെ പാലാക്കുളി ചെക്ക് ഡാമും ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ടൂറിസം കേന്ദ്രമായി വികസിപ്പിച്ചാല്‍ പ്രദേശവാസികളുടെ തൊഴിലവസരം വര്‍ദ്ധിക്കാനും പ്രദേശത്തിന്റെ മുഖഛായ മാറ്റാനും കഴിയും. പരമാവധി വേഗത്തില്‍ പദ്ധതി പൂര്‍ത്തീകരണം നടക്കുമെന്ന പ്രതീക്ഷയിലാണ് കണിയാരം നിവാസികള്‍.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *