July 15, 2026

കൗമാര ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ നൽകി 

0
Img 20250320 192558
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: കൗമാര പ്രായത്തിലെ കുട്ടികളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിനും കായിക ക്ഷമത വളർത്തുന്നതിനും വേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികളിൽ പ്രവർത്തിക്കുന്ന കൗമാര ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിതരണ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. നൂട്രി മീറ്റ് എന്ന പേരിൽ കുട്ടികളിലെ പോഷകാഹാര കുറവ് കണ്ടെത്തുന്നതിനു വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും അംഗൻവാടികൾക്കുള്ള തൂക്ക മെഷീൻ വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു.

 

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, ഹെൽത്ത് ഇൻസ്പെക്ടർ ഷിബു ഹസൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *