ആയുഷ് മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും
ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവ് ഉത്സവത്തോടനുബന്ധിച്ച് ആയുഷ് മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25, 26 തിയതികളില്‍ കൗമാര്യ ഭൃത്യം, സ്ത്രീ രോഗം, ജീവിതശൈലീ രോഗ വിഭാഗം, അസ്ഥി സന്ധി രോഗ വിഭാഗം, എ.ആര്‍.സി. ജനറല്‍ വിഭാഗം, നേത്രരോഗം, മാനസിക രോഗ വിഭാഗം, സിക്കിള്‍ സെല്‍ അനീമിയ, ജനറല്‍ വിഭാഗം, അസ്ഥിസന്ധി വിഭാഗം, സിദ്ധ വിഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടക്കും. ഉത്സവ നഗരിയില്‍ ഭാരതീയ ചികില്‍സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്റ്റാള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ പ്രീത അറിയിച്ചു. ഫോണ്‍ 04936 203906





Leave a Reply