May 28, 2026

സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

0
Fsd
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി:ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മേപ്പാടി സൂചിപ്പാറ ഇക്കോ ടൂറിസം സെന്ററിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ഹരിത കേരള മിഷന്‍ നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഉദ്ഘാടനവും പ്രഖ്യാപനവും നിര്‍വഹിച്ചു.വി.എസ്.എസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷനായി.ഹരിത കേരളം മിഷന്‍ പ്രതിനിധി ഹരിത ടൂറിസം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ബിജു, ആര്‍.എഫ്.ഒ (പി.ആര്‍.ഒ) നെസ്‌ന, മുണ്ടക്കൈ സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. പ്രദീപ് കുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി, വാര്‍ഡ് മെമ്പര്‍ സുകന്യ എന്നിവര്‍ സംസാരിച്ചു.വി.എസ്.എസ് സെക്രട്ടറി ബി. സംഗീത് ,മുണ്ടക്കൈ സ്റ്റേഷനിലെ ജീവനക്കാര്‍, സമിതി അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, ഹരിത സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *