സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന ഇടതുപക്ഷ നയം തിരുത്തണം: ജോയിന്‍ കൗണ്‍സില്‍
ബത്തേരി : സര്‍ക്കാര്‍ സര്‍വീസ് മേഖലയില്‍ അനിശ്ചിതമായി നീളുന്ന ആനുകൂല്യ നിഷേധം സര്‍വീസ് മേഖലയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് ജോയിന്‍ കൗണ്‍സില്‍ ബത്തേരി മേഖലാസമ്മേളനം കുറ്റപ്പെടുത്തി.സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണന്‍ കുഞ്ഞിക്കണോത്ത് ഉദ്ഘാടനം ചെയ്തു .മേഖലാ പ്രസിഡണ്ട് പിആര്‍ പ്രതീഷ് അധ്യക്ഷനായി. സമ്മേളനത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട്- പി ആര്‍ പ്രദീഷ് , സെക്രട്ടറി -ടി കെ യോഹന്നാന്‍ ട്രഷറര്‍ -എം കെ.മനീഷ് ,വൈസ് പ്രസിഡന്റുമാര്‍: മോഹന്‍ദാസ്.എം, സുജാമാധവന്‍ ജോയിന്റ് സെക്രട്ടറിമാര്‍,വാസു.കെ, ജയിന്‍ പ്രസാദ്.
മാതൃക തൊഴില്‍ ദാദാവായി നിലനില്‍ക്കേണ്ട സര്‍ക്കാര്‍ പ്രസ്തുത നയത്തില്‍ നിന്നും വ്യതിചലിച്ച് പോകുന്നത് സ്വകാര്യ മേഖലയിലെ തൊഴിലാളികളെ ഉള്‍പ്പെടെ അനധിവിദൂരമായി ബാധിക്കും എന്ന് ഇടതു സര്‍ക്കാര്‍ തിരിച്ചറിയാതെ പോകുന്നത് വലതുപക്ഷ വല്‍ക്കരണം ആണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.ജില്ലാ സെക്രട്ടറി കെ പ്രേംജിത്ത് ജില്ലാ പ്രസിഡണ്ട് പ്രിന്‍സിതോമസ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എംപി ജയപ്രകാശ്, കെ ആര്‍ സുധാകരന്‍, ടി ഡി സുനില്‍ മോന്‍, വി പുഷ്പ,ആര്‍ ശ്രീനു, എം കെ രാധാകൃഷ്ണന്‍,ടി കെ യോഹന്നാന്‍, മോഹന്‍ദാസ്, സുജാമാധവന്‍,മിനി എന്നിവര്‍ സംസാരിച്ചു.





Leave a Reply