പാലുകുന്ന് ഗവ.എല്‍.പി സ്‌കൂളില്‍ പഠനോത്സവം നടത്തി
പനമരം: പാലുകുന്ന് ഗവ.എല്‍.പി സ്‌കൂളില്‍ വിജയരാവം 2025 പഠനോത്സവം സംഘടിപ്പിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഷീജ ടീച്ചര്‍ പഠനോത്സവം ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബിപിസി സുരേഷ് കുമാര്‍ കെ.കെ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് കെ. വി സുരേന്ദ്രന്‍ അധ്യക്ഷനായി. 2023-24 വര്‍ഷത്തെ മികച്ച അംഗന്‍വാടി വര്‍ക്കര്‍ക്കുള്ള ഐസിഡിഎസ് സംസ്ഥാന അവാര്‍ഡ് നേടിയ പ്രസീത ടീച്ചറെ ആദരിച്ചു. മെമ്പര്‍ രജിത വിജയന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.എച്ച് എം ലിസ്സി ഇവി ,എസ് ആര്‍ ജി കണ്‍വീനര്‍ ജോസഫ് വിഎം , എം പി ടി എ പ്രസിഡന്റ് അജിഷ, സി ആര്‍ സി കോര്‍ഡിനേറ്റര്‍ ശ്രുതി, സ്‌കൂള്‍ ലീഡര്‍ എവ്ലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply