ആരോഗ്യത്തിന്റെ ഇന്ദ്രധനുസ്സ് വള്ളിയൂര്‍ക്കാവില്‍ സ്റ്റാള്‍ സജ്ജം
മാനന്തവാടി: ആരോഗ്യത്തിന്റെ ഇന്ദ്രധനുസ്സ് എന്ന പേരില്‍ വള്ളിയൂര്‍ക്കാവ് മഹോത്സവ പ്രദര്‍ശന നഗരിയില്‍ ഭാരതീയ ചികില്‍സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്റ്റാള്‍ സജ്ജം. സ്റ്റാളില്‍ വിവിധങ്ങളായ ഔഷധ സസ്യങ്ങളുടെയും, അങ്ങാടി മരുന്നുകളുടെയും പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.ജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയു) ഡോ.പ്രീത.എ അറിയിച്ചു.
കൂടാതെ ആയുര്‍വേദ ശാസ്ത്രവശങ്ങളുടെ ബോധവല്‍ക്കരണത്തിനായി സ്വസ്ഥ വൃത്തത്തിലെ ദിനചര്യ, ഋതുചര്യ, ആഹാരശീലങ്ങള്‍ എന്നിവയെക്കുറിച്ചും ജീവിത ശൈലീ രോഗം, കരള്‍ രോഗം, പകര്‍ച്ച വ്യാധികള്‍ മുതലായവക്കെതിരെ ശ്രദ്ധിക്കേ കാര്യങ്ങളെക്കുറിച്ചുമുള്ള അവബോധത്തിനായി വിവിധ തരത്തിലുള്ള പോസ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.





Leave a Reply