വിഷു, റംസാന്‍, ഈസ്റ്റര്‍ വന്‍ വിലക്കുറവിനൊരുങ്ങി സപ്ലൈകോ
വിഷു, റംസാന്‍, ഈസ്റ്റര്‍ ആഘോഷങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിപണി ഇടപെടല്‍ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.വിഷു, റംസാന്‍, ഈസ്റ്റര്‍ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 489 കോടി രൂപയാണ് സപ്ലൈകോയ്ക്ക് വിപണി ഇടപെടല്‍ സഹായമായി നല്‍കിയത്.ബജറ്റ് വിഹിതം 205 കോടി രുപയായിരുന്നു. ഇതുനുപുറമെയാണ് 284 കോടി രൂപ അധികമായി അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ബജറ്റിന് പുറമെ തുക ലഭ്യമാക്കിയിരുന്നു. 205 കോടി രൂപയായിരുന്നു വകയിരുത്തല്‍. 391 കോടി രൂപ അനുവദിച്ചതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. വിഷു, റംസാന്‍, ഈസ്റ്റര്‍ ആഘോഷങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത്.





Leave a Reply